ഞങ്ങൾ അങ്ങനെ അവിചാരിതമായി കണ്ടുമുട്ടി
കേരളത്തിന്റെ കലാകേളിയ്ക്ക് ഇന്ന് അനന്തപുരിയുടെ മണ്ണിൽ തിരി തെളിഞ്ഞു🪔🪔.
സംസ്ഥാന കലോത്സവം ഇവിടെ മൂക്കിന്റെ തുമ്പത്ത് നടക്കുമ്പോൾ കാണാൻ പോകാതിരുന്നാൽ എങ്ങനെ ശരിയാകും? അപ്പോഴാണ് രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും കലോത്സവം എന്ന മട്ടിൽ കൂട്ടുകാരിയുടെ നാട്ടുകാരിയുടെ മോഹിനിയാട്ടം ഒന്നാം വേദിയായ എം ടി നിളയിലുണ്ടെന്നു കേട്ടത്. അങ്ങനെ ഞങ്ങൾ കലോത്സവം കാണാൻ പോകാൻ തീരുമാനിച്ചു.
തിരുവനന്തപുരം ജില്ലയുടെ വിരിമാറു പോലെ പരന്നുകിടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയ ഞങ്ങൾ മോഹിനിയാട്ടമത്സരം ആസ്വദിച്ച് അങ്ങനെ
ഇരുന്നു. നട്ടുച്ച നേരത്ത് മോഹിനിമാരുടെ ലാസ്യനടനം കണ്ട് മോഹാലസ്യപ്പെട്ടു പോയതുകൊണ്ടാണോ എന്നറിയില്ല, എന്റെ നാട്ടുകാരായ കോട്ടപ്പടിക്കാരെ ആരെയെങ്കിലും ഈ ആൾക്കൂട്ടത്തിനിടയിൽ കണ്ടിരുന്നുവെങ്കിൽ....... എന്ന് വെറുതെ ഒരു ആശ....
എറണാകുളം ജില്ലക്കാർ ആരെങ്കിലും ഉണ്ടാവുമെന്നല്ലാതെ ഏതെങ്കിലും കോട്ടപ്പടിക്കാർ അവിടെ വരാനോ, അഥവാ വന്നാൽ തന്നെ ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുവാനോ ഉള്ള സാധ്യത , വെളുത്ത കോഴി കറുത്ത മുട്ട ഇടുന്നപോലെയാണെന്ന് ചിന്തിച്ച് ഞാൻ എന്റെ കണ്ണുകളെയും മനസ്സിനെയും വീണ്ടും മോഹിനിയാട്ടം നടക്കുന്ന വേദിയിലേക്ക് പറഞ്ഞയച്ചു. കുറച്ചുനേരം കൂടി പരിപാടി ആസ്വദിച്ചതിനുശേഷം ഞങ്ങൾ പതിയെ പുറത്തേക്കിറങ്ങി.
തിരിച്ചുവരാനൊരുങ്ങിയ ഞങ്ങൾ വേദിയ്ക്ക് പുറത്തായി ഒരുക്കിയിരുന്ന വ്യാപാരവിപണനമേള കൂടി കണ്ടിട്ട് ഇറങ്ങാമെന്നു തീരുമാനിച്ചു. അവിടെ പല ജില്ലകളിലെ വിദ്യാർത്ഥികളും കുടുംബശ്രീപ്രവർത്തകരും നിർമ്മിച്ച കരകൗശല വസ്തുക്കളും മറ്റു പല ഉൽപന്നങ്ങളും ആയിരുന്നു ഉണ്ടായിരുന്നത്. അവിടെയും എന്റെ കണ്ണ് ആദ്യം പരതിയത് സ്വജില്ലയായ എറണാകുളത്തിന്റെ സംഘം എവിടെ എന്നാണ്.എല്ലാ സ്റ്റാളുകളും കണ്ട് കണ്ട് അവസാനം എറണാകുളം ജില്ലയുടെ സ്റ്റാളിലെത്തിയപ്പോൾ,😮😮എന്റെ കണ്ണുകളെ എനിക്കു തന്നെ വിശ്വസിക്കാനായില്ല.😃😃......... ഞാൻ കാണാൻ ആഗ്രഹിച്ചതുപോലെ കോട്ടപ്പടിയിൽ നിന്നുള്ള ഒരാളല്ല............ കോട്ടപ്പടിക്കാരായ ഒരുകൂട്ടം ആളുകൾ........... എല്ലാവരും അവിടെ കിടന്നിരുന്ന ഡെസ്കിന്റെ പുറത്ത് നിരന്നിരിക്കുകയാണ്................ അവരുടെ ചിത്രം കൂടി ഞാൻ താഴെ ചേർക്കുന്നു......... സൂക്ഷിച്ചു നോക്കിയാൽ ഒരുപക്ഷേ നിങ്ങൾക്ക് ആളെപ്പിടികിട്ടും......
എങ്ങനുണ്ട് ഇവർ ?😉😉 ഹൊ!! ഇവരെ കണ്ടപ്പോൾ എന്റെ മനസ്സുനിണ്ടായ സന്തോഷം അത് പറഞ്ഞറിയിക്കാൻ ആവില്ല.😋😋..... അങ്ങനെ തെക്കൻ കേരളത്തിന്റെ മണ്ണിൽ മദ്ധ്യകേരളത്തിലെ എന്റെ സ്വന്തം നാടായ കോട്ടപ്പടിയിൽ നിന്നുള്ള അച്ചാറുകൾ കണ്ട് എന്റെ മനസ്സു നിറഞ്ഞു😌. മനസ്സു മാത്രം നിറഞ്ഞാൽ പോരല്ലോ.... അതുകൊണ്ടു ഞങ്ങൾ ഒരു കുപ്പി നെല്ലിക്ക അച്ചാർ വാങ്ങി സഞ്ചിയിലാക്കി സ്ഥലം കാലിയാക്കി......😄😄.
കൂടെ നടന്നിട്ടും,നിന്നിട്ടും ഈ അച്ചാറുക്കഥയിലെ ഒരു കഥാപാത്രം ആകാൻ കഴിയാത്തതിൽ ഏറെ വിഷമം ഉണ്ട്....😥
ReplyDelete😁😁
Deleteകലോത്സവം കാണാൻ ഉള്ള idea thann ഈ blog ന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം ഉണ്ട് 😌
ReplyDelete😍😍സ്നേഹം മാത്രം 🥰
Delete